മുത്തൂറ്റ് സമരം: സി.ഐ.ടിയുവിന് എതിരെ ജീവനക്കാരുടെ പ്രതിഷേധ സമരം

എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ ജീവനക്കാര്‍. ജോലി ചെയ്യാന്‍ സമരക്കാര്‍ ജീവനക്കാരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

സമരം സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. കേരളത്തിലാകെ മുത്തൂറ്റിന് 46000-ഓളം ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫീസില്‍ മാത്രം 350 ജോലിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാര്‍ ഓഫീസില്‍ എത്തിയിരുന്നു. ജോലി ചെയ്യാന്‍ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാല്‍, സിഐടിയു പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവെയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കി.

സമരവേദിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് നിര്‍ദേശം ഇരു വിഭാഗവും തള്ളുകയായിരുന്നു. പൊലീസ് നിര്‍ദ്ദേശം ചെവികൊള്ളാതെ ഓഫീസിന് മുന്നില്‍ സമരാനുകൂലികളും സമരത്തെ എതിര്‍ക്കുന്നവരും രണ്ട് ഭാഗങ്ങളിലായി സമരം ചെയ്യുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ആറ് മാസമായി തങ്ങള്‍ സമരം ചെയ്തു വരികയാണെന്ന് സമരാനുകൂലികളായ മുത്തൂറ്റിലെ ജീവനക്കാര്‍ പറയുന്നു. ശമ്പള കുടിശ്ശിക തീര്‍ക്കുക, തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് മാസമായി ആറ് തവണ കമ്പനിക്ക് കത്ത് നല്‍കിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂചന പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഓഗസ്റ്റ് 20 മുതല്‍ സമരം ചെയ്യുമെന്നും മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

എന്നാല്‍, ഇതിലൊന്നും യാതൊരു പ്രതികരണവും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തുടര്‍ന്ന് ലേബര്‍ കമ്മീഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് രണ്ട് പേര്‍ വന്ന് ചര്‍ച്ചയ്ക്ക് തയ്യാറായത്. എന്നാല്‍, തങ്ങള്‍ക്കിതില്‍ തീരുമാനമടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അവര്‍ പിരിഞ്ഞ് പോകുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ സമരം സംഘടിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഞങ്ങള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വാദിച്ചിരുന്നതായും സമരക്കാര്‍ പറഞ്ഞു.

തൊഴില്‍ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട് എന്നായിരുന്നു ജോര്‍ജ് മുത്തൂറ്റിന്റെ വിശദീകരണം. ആനുകൂല്യങ്ങല്‍ നല്‍കിയിട്ടും സമരം ചെയ്യുന്നത് ധാര്‍ഷ്ട്യമാണ്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഹെഡ് ഓഫീസിന് മുന്നില്‍  സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ, സിഐടിയു പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു. സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സിഐടിയു നിലപാട്.

എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നില്‍ മണിക്കൂറോളമാണ് ജീവനക്കാര്‍ കാത്തുനിന്നത്. തുടര്‍ന്ന് തങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു. പൊലീസ് സംരക്ഷണയില്‍ ഹെഡ് ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാര്‍ ചെറുക്കാന്‍ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാവുകയായിരുന്നു.

എന്നാല്‍, ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറഞ്ഞു.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ