സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹിക പ്രവർത്തകൻ, സഹായിക്കാൻ പോയതാണെന്ന് എംവി ഗോവിന്ദൻ

പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹ്യപ്രവര്‍ത്തകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപകട സ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്, അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്, ഇക്കാര്യം പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ്. കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല, കൊലപാതകത്തെ ഇനി കൊലപാതകം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുക.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാനൂര്‍ സ്ഫോടനക്കേസ് കേരളത്തില്‍, പ്രത്യേകിച്ച് വടകരയില്‍ സിപിഎമ്മിന് തലവേദനയാവുകയാണ്. സ്ഫോടനത്തില്‍ മരിച്ചയാള്‍ക്കും പിടിയിലായവര്‍ക്കുമുള്ള പാര്‍ട്ടി ബന്ധം ചോദ്യം ചെയ്യപ്പെടുന്നതോടെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ വിവാദമായിരുന്നു.

Latest Stories

ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

പന്തിന്റെ ജന്മദിനത്തില്‍ ഇന്നും തുടരുന്ന മലയാളി ഫാന്‍സിന്റെ 'ചെറുപുഞ്ചിരി'

നാല് മാസങ്ങൾക്ക് ശേഷം വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു

'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി, നഷ്ടം ഒരു കോടി രൂപയാണ്..'; പ്രകാശ് രാജിനെതിരെ നിര്‍മ്മാതാവ്

സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം സലീം ഷെരീഫിന്; നേട്ടം 'പൂക്കാരൻ' എന്ന കഥാസമാഹാരത്തിലൂടെ

കരിയർ മാറ്റിമറിച്ചത് സഞ്ജുവിന്റെ ഇടപെടൽ കാരണം, വമ്പൻ വെളിപ്പെടുത്തലുമായി രാജസ്ഥാൻ താരം

"ലാമിന് യമാലിന്റെ മികവിൽ നിങ്ങൾ മറന്ന് പോകുന്ന ഒരു ഇതിഹാസ താരമുണ്ട്"; എതിർ പരിശീലകനായ ലൂയിസ് ഗാർഷ്യ പ്ലാസയുടെ വാക്കുകൾ ഇങ്ങനെ

അടുത്ത അഞ്ചു ദിനം അതിശക്തമായ മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ആ കാലയളവില്‍ മറ്റൊരു ബാറ്ററും ഗാംഗുലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി അടിച്ചിട്ടില്ല, ഒപ്പമെത്തിയത് ഒരാള്‍ മാത്രം!