എം.വി ഗോവിന്ദന്‍ ഇനി പോളിറ്റ് ബ്യൂറോയിലേക്ക്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്കെന്ന് റിപ്പോര്‍ട്ട് . അന്തരിച്ച മുതിര്‍ന്ന നേതാവായ കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് ഇനി ആരെ പരിഗണിക്കും എന്ന് വ്യക്തമല്ല.

ഓഗസ്റ്റ് 28 ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ എക്സൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായി തുടരവെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി ഗോവിന്ദന്‍ മാസ്റ്ററെ 2022 ഓഗസ്റ്റ് 28ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗം തെരഞ്ഞെടുത്തത്.

2022 സെപ്റ്റംബര്‍ 2ന് കാബിനറ്റ് മന്ത്രിപദം രാജിവച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റു.

Latest Stories

കാശ്മീര്‍ ശാന്തമാണെന്ന അമിത് ഷായുടെ അവകാശവാദം പൊളിഞ്ഞു; കേന്ദ്ര സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദന്‍

'കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

PSL 2025: നാൻ അടിച്ചാ താങ്ക മാട്ടേ...വിക്കറ്റ് ആഘോഷത്തിനിടെ സഹതാരത്തെ ഇടിച്ചുവീഴ്ത്തി പാകിസ്ഥാൻ ബോളർ; നിലത്തുവീണ് കീപ്പർ; വീഡിയോ കാണാം

പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഡോ. എ ജയതിലക്; ശാരദാ മുരളീധരൻ വിരമിക്കുന്നത് ഈ മാസം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനങ്ങള്‍ ദുഃഖിതര്‍; കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടത്തുന്നത് വിനാശകരമായ നയസമീപനം; ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംഎ ബേബി

ബീഫിന് മ്യൂട്ട്, വെട്ടിമാറ്റിയത് പ്രസാര്‍ഭാരതിയോ? ചര്‍ച്ചയായി അഞ്ജലി മേനോന്റെ 'ബാക്ക് സ്‌റ്റേജ്'

പഹൽഗാം ഭീകരാക്രമണം: ബൈസാരനിലെ ആക്രമണ സ്ഥലത്തെത്തി അമിത് ഷാ; അക്രമികൾക്കായി തിരച്ചിൽ തുടരുന്നു

IPL RECORD: റെക്കോഡ് ഇട്ടവനെകൊണ്ട് പിന്നീട് പറ്റിയിട്ടില്ല, അപ്പോഴല്ലെ വേറെ ആരേലും; 12 വർഷമായിട്ടും ഐപിഎലിൽ തകർക്കപ്പെടാത്ത ആ അതുല്യ നേട്ടം

'ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങൾ'; പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ