'പുതുപ്പള്ളിയില്‍ ഞങ്ങള്‍ ജയിക്കും'; സര്‍വേകളൊക്കെ കള്ളപ്രചാര വേലയെന്ന് എം വി ഗോവിന്ദന്‍

പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്ന പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി 53 വര്‍ഷക്കാലത്തിന്റെ ചരിത്രമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം അവസാനിപ്പിക്കാനാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍വ്വേകളെല്ലാം കള്ളപ്രചാര വേലയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിജയം പ്രഖ്യാപിച്ചു വന്ന മാധ്യമ സര്‍വ്വേകളെയാണ് എം വി ഗോവിന്ദന്‍ തള്ളിയത്. നൂറുപേരെ കണ്ട് ചോദിച്ചാല്‍ പുതുപ്പള്ളിയിലെ പൊതുവികാരം മനസ്സിലാക്കാന്‍ സാധിക്കുമോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ഈസി വാക്കോവറായി പുതുപ്പള്ളി ജയിക്കാനാകുമെന്ന തരത്തിലായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ പ്രതികരണം. സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാര്‍ഥി ആരായിരിക്കും എന്നും മുന്‍കൂട്ടി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്ന നില ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച എംവി ഗോവിന്ദന്‍ ഇടതുമുന്നണിയുടെ നിലപാടിനെ കുറിച്ചും ഓര്‍മ്മിപ്പിച്ചു.

ആദ്യഘട്ടത്തില്‍ പുതുപ്പള്ളിയില്‍ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം അത്തരം നിലപാട് സ്വീകരിച്ചത്. എന്നാല്‍ പുതുപ്പള്ളിയില്‍ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് മത്സരിക്കുമെന്നായിരുന്നു ഇടതുമുന്നണി തുടക്കം മുതല്‍ എടുത്ത നിലപാടെന്നും രാഷ്ട്രീയവും വികസനവും ഫലപ്രമായി പുതുപ്പള്ളിയില്‍ ഇടതുപക്ഷം ചര്‍ച്ച ചെയ്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പുതുപ്പള്ളിയിലെ വോട്ടര്‍മാരെ ഫലപ്രദമായി പരിശോധിച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് പ്രചാരണം നടത്തുകയാണ്. ഞങ്ങള്‍ ഈ മണ്ഡലം ജയിക്കും. അതിനാവശ്യമായ വോട്ടുകള്‍ ജനങ്ങള്‍ ഇടതുമുന്നണിക്ക് നല്‍കും.

ഹിന്ദുത്വ അജണ്ടവെച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയെക്കുറിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എവിടെയും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ലെന്നും കുറ്റപ്പെടുത്താനും സിപിഎം സംസ്ഥാന സെക്രട്ടറി മറന്നില്ല. മാറിയ രാഷ്ട്രീയത്തില്‍ പുതുപ്പള്ളിയില്‍ ഇടതുപക്ഷം തന്നെ ജയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് എംവി ഗോവിന്ദന്‍.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ