കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

പാലക്കാട് കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എസ്ഡിപിഐ ആണ് അവിടെ പ്രകടനം നടത്തിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയ കക്ഷികളുടെ മഴവില്‍ സഖ്യമാണ് പാലക്കാട് പ്രവര്‍ത്തിച്ചതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചു. പാലക്കാട് ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എല്ലാവരും പരിശോധിക്കണം. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയും കോണ്‍ഗ്രസിനൊപ്പം നിന്നു. ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചു. പി സരിന്‍ വലിയ മുതല്‍ കൂട്ടാണ്. സരിനെ പോരാട്ടത്തിന്റെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം ചേലക്കരയില്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയത്. ചേലക്കരയില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരത്തെടുപ്പ് വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന് 5000 വോട്ട് കുറഞ്ഞു. ചേലക്കരയുടെ മനസ് 28 വര്‍ഷമായി മാറിയിട്ടില്ല.

1996ല്‍ കെ രാധാകൃഷ്ണനെ ഒപ്പംകൂട്ടിയണ് ചേലക്കര ഇടതുപക്ഷത്തിനൊപ്പം നടന്ന് തുടങ്ങിയത്. വയനാട്ടിലും വലിയ പോരാട്ടമാണ് നടന്നതെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍