'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് കൃത്യമായ സമയത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചുമതലയിൽ നിന്ന് മാറ്റിയത് അജിത്ത് കുമാറിനെതിരായ നടപടിയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങൾക്ക് വിലയിരുത്താമെന്നാണ് മാധ്യമങ്ങളോട് ഗോവിന്ദൻ പറഞ്ഞത്. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽ നിന്ന് ബെറ്റാലിയൻ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ​ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയില്ല.

നടപടി ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന് അങ്ങനെയുമാകാമെന്നായിരുന്നു മറുപടി.
സിപിഐയിൽ നിന്ന് ഒരു സമ്മർദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണ് സർക്കാർ പറഞ്ഞത്. ആ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കിയിരിക്കുമെന്നും ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അൻവർ ഒരു അജണ്ടയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്. ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീൽ ഉണ്ടെന്ന അൻവറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും അതിൽ യാതൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ സാധിക്കുകയില്ല. സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ട്. ഇതൊരു കുറ്റകൃത്യമല്ലെന്നാണ് ചില ആളുകൾ ധരിക്കുന്നത്. ആ ധാരണ മാറണമെന്നും കെടി ജലിലീന്റെ വിവാദ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

Latest Stories

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

2024 വാഹന വിപണിയില്‍ വീണതും വാണതും ഇവ; കളം പിടിച്ച് ഇലക്ട്രിക് കാറുകള്‍; വാഹന പ്രേമികള്‍ അറിയേണ്ടതെല്ലാം

മഞ്ഞള്‍ താലി എന്നെ ഹോട്ട് ആയി കാണിക്കുന്നു, ഇത് മാറ്റി സ്വര്‍ണം ഇടാത്തതിന് പിന്നിലൊരു കാരണമുണ്ട്: കീര്‍ത്തി സുരേഷ്