പന്തീരാണ്ട് കാലം കുഴലിലിട്ടാലും കെ. സുധാകരനെ നേരെയാക്കാന്‍ കോണ്‍ഗ്രസിന് ആവില്ല: എം.വി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ പറഞ്ഞതിന് ശേഷം സുധാകരന്‍ നടത്തിയ ന്യായീകരണമാണ് അതിനെക്കാള്‍ അപകടകരം. സുധാകരന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ക്ഷമാപണത്തിന് പകരം പരിഹാസവും ധിക്കാരവുമാണ് വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ നടത്തിയ അധിക്ഷേപം മലബാറിലെ ഉപമയാണെന്നും അത് വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു എന്നുമാണ് പരിഹാസത്തോടെ കെ.പി.സി.സി. അധ്യക്ഷന്‍ മറുപടി പറഞ്ഞത്. മലബാറിലുള്ള മറ്റൊരു ഉപമ – ”പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാക്കാനാവില്ലെ”ന്നതാണ്. ആ ഉപമയ്ക്ക് ഏറ്റവും അനുയോജ്യം കെ. സുധാകരനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാവില്ല

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ പറഞ്ഞതിന് ശേഷം സുധാകരന്‍ നടത്തിയ ന്യായീകരണമാണ് അതിനെക്കാള്‍ അപകടകരം. അധിക്ഷേപ വാക്കുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ക്ഷമാപണത്തിന് പകരം പരിഹാസവും ധിക്കാരവുമാണ് വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടായതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് നേരെ നടത്തിയ അധിക്ഷേപം മലബാറിലെ ഉപമയാണെന്നും അത് വേദനയുണ്ടാക്കിയെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു എന്നുമാണ് പരിഹാസത്തോടെ കെ.പി.സി.സി. അധ്യക്ഷന്‍ മറുപടി പറഞ്ഞത്. മലബാറിലുള്ള മറ്റൊരു ഉപമ – ”പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലിലിട്ടാലും നേരെയാക്കാനാവില്ലെ”ന്നതാണ്. ആ ഉപമയ്ക്ക് ഏറ്റവും അനുയോജ്യം കെ. സുധാകരനാണ്. സുധാകരന്റെ ഇത്തരം അധിക്ഷേപങ്ങള്‍ പുതിയതല്ല.

പരേതനായ കോണ്‍ഗ്രസ്സ് നേതാവ് പി. രാമകൃഷ്ണന്‍ സുധാകരനെക്കുറിച്ച് നടത്തിയ പ്രതികരണം ”കെ. സുധാകരന്‍ നേരും നെറിയുമില്ലാത്തവന്‍ മാത്രമല്ല, ഭീരുകൂടിയാണ്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പദവിയിലെത്തിയത് വടിവാളും ബോംബും ഉപയോഗിച്ചാണെന്നും ആ ഗുണ്ടായിസവും ധിക്കാരവും ഇപ്പോഴും തുടരുന്നു” എന്നായിരുന്നു. പി. രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരുന്ന സമയത്ത് സുധാകര ഗുണ്ടാപ്പട രാമകൃഷ്ണനെ ഡിസിസി ഓഫീസില്‍ കയറാന്‍ പോലും അനുവദിച്ചില്ല. ഡിസിസി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടിവന്ന ഗതികേട് രാമകൃഷ്ണനുണ്ടായി. അപ്പോഴാണ് രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് ഈ വാക്കുകള്‍ പറഞ്ഞത്. കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം കിട്ടില്ലെന്ന് മാത്രമല്ല, കുഴലിലിട്ടാല്‍ പട്ടിയുടെ വാല്‍ നേരെയാവാത്തത് പോലെ സുധാകരനെ നേരെയാക്കാന്‍ കോണ്‍ഗ്രസ്സില്‍ പോലും ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇത്തരം രാഷ്ട്രീയക്കാര്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കഴിയും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം