ഒളിമ്പിക്സിനെ വെല്ലും വേ​ഗത്തിൽ കൂറുമാറ്റം; മണിപ്പൂർ അദ്ധ്യക്ഷന്റെ ബി.ജെ.പി പ്രവേശനം കെ.പി.സി.സി പ്രസിഡന്റിന് ഉത്തേജക മരുന്നാകുമോ, പരിഹാസവുമായി എം.വി ജയരാജൻ

മണിപ്പൂരിലെ കോൺഗ്രസ് അദ്ധ്യക്ഷന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ പരിഹാസവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.

മണിപ്പൂർ കോൺഗ്രസ്‌ അദ്ധ്യക്ഷന്റെ ബി.ജെ.പി പ്രവേശനം കെ.പി.സി.സി പ്രസിഡന്റിന് ഉത്തേജക മരുന്നാകുമോ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്നത്തെ കോൺഗ്രസ്‌ ഇന്ന് തന്നെ ബിജെപിയാകുന്ന വിധത്തിൽ ഒളിമ്പിക്സിലെ വേഗറാണിയേക്കാൾ കൂറുമാറ്റത്തിന് വേഗം കൂടിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

മണിപ്പൂർ കോൺഗ്രസ്‌ അധ്യക്ഷന്റെ ബിജെപി പ്രവേശനം കെപിസിസി പ്രസിഡന്റിന് ഉത്തേജക മരുന്നാകുമോ?

ഇന്നത്തെ കോൺഗ്രസ്‌ നാളെത്തെ ബിജെപി എന്നായിരുന്നു മുമ്പ് നാം പറഞ്ഞിരുന്നതെങ്കിൽ ഇന്നത്തെ കോൺഗ്രസ്‌ ഇന്ന് തന്നെ ബിജെപിയാകുന്ന വിധത്തിൽ ഒളിംബിക്സിലെ വേഗറാണിയേക്കാൾ കൂറുമാറ്റത്തിന് വേഗതകൂടിയിരിക്കുകയാണ്. മണിപ്പൂരിൽ കണ്ടത് അതാണ്. മണിപ്പൂർ കോൺഗ്രസ്‌ അധ്യക്ഷൻ ഗോവിന്ദ്ദാസ് കോർ ധൗജ്യ മാണ് ബിജെപിയിൽ ചേർന്നത്.

അതിനുപുറമെ ആസാം എം. എൽ. എ. സുശാന്ത ബോർഗോ ഹെയ്നു ബിജെപിയിൽ ചേർന്നു. ഇത്തരം കാലുമാറ്റം ബിജെപി ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. നയമല്ല പണവും സ്ഥാനമാനവുമാണ് ഈ കൂറുമാറ്റങ്ങൾക്കെല്ലാം കാരണം. ദേശീയ രാഷ്ട്രീയത്തിൽ കള്ളപ്പണവും ജനാധിപത്യ കശാപ്പും ബിജെപിയെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി.

മനുഷ്യാവകാശ പ്രവർത്തകരുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയും യു. എ. പി. എ. കേസെടുത്തും കപട രാജ്യസ്നേഹം കാട്ടുന്നതിന് കോടതിപോലും വിമർശിച്ചു. ഇസ്രായേൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മുന്നൂറോളം ഇന്ത്യൻ പൗരന്മാരുടെ ഫോൺ ചോർത്തിയ ലജ്ജാകരമായ നടപടി സ്വീകരിച്ചതോടെ മോഡി സർക്കാർ ജനങ്ങളുടെയും പാർലിമെന്റ് അംഗങ്ങളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കുമ്പോളാണ് ബിജെപിയിലേക്കുള്ള ഇത്തരം ചുവടുമാറ്റം.

കോൺഗ്രസ്സേ ഇതെന്തുപറ്റി നിങ്ങൾക്ക്? ഒരിക്കലും നന്നാവില്ലേ? മണിപ്പൂരിലെയും ആസാമിലെയും കാലുമാറ്റം കേരളത്തിലെ കെപിസിസി പ്രസിഡന്റിന് മോഹമുണ്ടാക്കുന്നതായി മാറുമോ?. “ബിജെപിയിൽ ചേരണമെന്ന് എനിക്ക് തോന്നിയാൽ ഞാൻ പോകുമെന്നായിരുന്നു” ഈ നേതാവിന്റെ പ്രഖ്യാപനം. അതുതന്നെയാണ് മണിപ്പൂർ പ്രസിഡന്റും ചെയ്തത്.

എം വി ജയരാജൻ

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍