ബൈക്ക് അഭ്യാസികളെ കുടുക്കാന്‍ പുതിയവഴി, പൊതുജനങ്ങള്‍ക്കും ദൃശ്യങ്ങള്‍ അയക്കാമെന്ന് എം.വി.ഡി

റോഡില്‍ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ കുടുക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി). നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങള്‍ എടുത്ത് അയക്കാന്‍ എം.വി.ഡി എല്ലാ ജില്ലകളിലും പ്രത്യേക മൊബൈല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി.

വാഹനങ്ങള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മാരെ അറിയിക്കാവുന്നതാണ്.

ദൃശ്യങ്ങളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നവ കൂടി ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എം.വി.ഡി ഉറപ്പ് നല്‍കിയിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി വരികയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പരിമിതമായ അംഗ സംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ സാധിക്കില്ല. അതിനാലാണ് വകുപ്പ് പൊതുജനങ്ങളുടെ സഹായം കൂടി തേടിക്കൊണ്ടുള്ള പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

അതേസമയം ഓപ്പറേഷന്‍ സൈലന്‍സിലൂടെ ഒരാഴ്ച കൊണ്ട് പിഴത്തുകയായി ഈടാക്കിയത് 8,68,1000 രൂപയാണ്. 68 ലക്ഷവും ഈടാക്കിയിരിക്കുന്നത് അനധികൃത രൂപമാറ്റത്തിനാണ്. 18 ലക്ഷം അമിതവേഗത്തിന് പിഴ ചുമത്തിയതാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു