'പരിഹസിച്ചോളൂ, എന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ട്'; ശശി തരൂർ

ആമയിഴഞ്ചാൻ തോട് അപകടത്തിൽ സ്ഥലത്ത് എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ലെന്നും സംഭവ സമയത്തെ സ്ഥലം എംപിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് തരൂർ പറഞ്ഞു.

‘അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണ്. പരിഹസിച്ചോളൂ, എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്’ തരൂർ പറഞ്ഞു. ഒരു എംപിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും, താൻ ആ സമയത്ത് വയനാട്ടിലായിരുന്നുവെന്നും തരൂർ വ്യക്തമാക്കി.

കർണാടകയിലെ പ്രാദേശികവാദത്തിലും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചത് എന്ന് അറിയില്ല എന്നായിരുന്നു വിഷയത്തിൽ എംപിയുടെ മറുപടി. ബുദ്ധിയില്ലാത്ത കാര്യമാണതെന്നും, അവരത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ