എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

സസ്‌പെന്‍ഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. കേരള അഗ്രോ മെഷീനറി കോര്‍പറേഷന്‍ യൂണിയനുകളാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

എന്‍ പ്രശാന്ത് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവര്‍ത്തനം ലോക നിലവാരത്തിലേക്ക് എത്തിയെന്നും പ്രശാന്തിനെ തിരികെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. എഐടിയുസി, സിഐടിയു, കാംകോ ഓഫീസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് കത്ത് നല്‍കിയത്.

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ നേരത്തെ ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ എന്‍ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ ജീവനക്കാര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയനുകള്‍ സംയുക്തമായി പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്.

Latest Stories

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം; മൂന്ന് ജില്ലകളിലെ കുടുംബങ്ങള്‍ക്ക് 2000 രൂപ; പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയത്; ചുഴലിക്കാറ്റില്‍ സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട്

സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ കേന്ദ്രം തള്ളി, പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

'എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല, ഇതാണ് പുതിയ ഇന്ത്യ'; യാത്രാ വിലക്കിൽ പ്രതികരിച്ച് രാഹുൽ, നേതാക്കള്‍ മടങ്ങി

ഫ്ലോപ്പ് ആയതൊന്നും ബാധിക്കില്ല, സഞ്ജുവിന്റെ മുന്നിൽ അവസരങ്ങളുടെ പെരുമഴ; പുതിയ റിപ്പോർട്ട് പ്രകാരം അടിച്ചത് ലോട്ടറി

252 കോടി രൂപ! ഈ മെഴ്‌സിഡസ് മോഡൽ എങ്ങനെ 'ലോകത്തിലെ ഏറ്റവും വിലയേറിയ കാർ' ആയി?

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

വെറുതെ സമയം മെനക്കെടുത്തരുത്; 'പുഷ്പ 2'വിന്റെ റിലീസ് തടയണമെന്ന് ആവശ്യം, ഹര്‍ജി തള്ളി പിഴയിട്ട് കോടതി

മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള അവകാശം പണ്ഡിതര്‍ക്ക്; പ്രതിപക്ഷ നേതാവ് തീകൊള്ളികൊണ്ട് തല ചൊറിയരുത്; വഖഫ് വിഷയത്തില്‍ വിഡിക്കെതിരെ പിഡിപി

മെസി വരുന്ന കേരളവും സ്പോർട്സ് കൗൺസിലിന്റെ ദുരവസ്ഥയും

രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും നിയമസഭയിൽ; എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു