Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

നമ്പി നാരായണന് നല്‍കാനുള്ള നഷ്ടപരിഹാരത്തിലും രാഷ്ട്രീയ തര്‍ക്കം; സുപ്രീംകോടതി വിധിച്ച 50 ലക്ഷം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍

, 6:51 pm

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് സുപ്രീംകോടതി വിധി പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സി പ്രസിഡന്റും കെപിസിസിയുമാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുഡിഎഫുകാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അന്വേഷണത്തെ സ്വാഗതം ചെയ്തും സര്‍ക്കാര്‍ രംഗത്തെത്തി. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ്

സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി നിര്‍ണായക വിധിയില്‍ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) ഡി.കെ.ജയിന്‍ നേതൃത്വം വഹിക്കും. കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകും.

Advertisement