നന്ദിഗ്രാം ഒരു പാഠം; കരുതലോടെ നീങ്ങണം, സില്‍വര്‍ലൈനില്‍ മുന്നറിയിപ്പുമായി ബംഗാളിലെ സി.പി.എം നേതാക്കള്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎം നേതാക്കള്‍. ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.

ഭൂപ്രശ്‌നങ്ങള്‍ വലിയ തിരിച്ചടിക്ക് കാരണമാകും. ജനങ്ങളെ പൂര്‍ണമായും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂ. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര ഘടകം കേരള ഘടകത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പദ്ധതിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകളും നില്‍നില്‍ക്കുന്നുണ്ട് അവയും പരിഹരിക്കണമെന്നും ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയപ്രമേയത്തില്‍ വിശദമായ ചര്‍ച്ച ഇന്നാരംഭിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച മൂന്ന് മണിക്കൂര്‍ നീണ്ട പ്രമേയത്തിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രി പി രാജീവ്, ടി എന്‍ സീമ, കെ കെ രാകേഷ് എന്നിവരാണ് പങ്കെടുക്കുന്നത്.

Latest Stories

അതേടാ ഞാൻ തല ഫാൻ ആണ് ഇനിയും അത് ആയിരിക്കും, എന്നെ ആരും കുറ്റം പറയേണ്ട; വിമർശനങ്ങളോട് പ്രതികരണവുമായി അമ്പാട്ടി റായിഡു

പണം മാത്രമാണ് നിങ്ങള്‍ക്ക് വലുത്, കടക്ക് പുറത്ത്..; പാപ്പരാസികളോട് അലറി ജസ്റ്റിന്‍ ബീബര്‍

IPL 2025: എന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അദ്ദേഹം, അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, വെളിപ്പെടുത്തി ആര്‍സിബി താരം

'മാസപ്പടി രാഷ്ട്രീയ പ്രേരിതമായ കേസല്ല, നിയമപരമായി നേരിട്ടോട്ടെ'; മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍

ജവാന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും; മദ്യനയത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്ന് എംബി രാജേഷ്

റഹ്‌മാന് ബഹുമാനമില്ല, പത്മ പുരസ്‌കാര ജേതാക്കളെ കാത്തിരിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം, കണ്ട് ഞെട്ടിപ്പോയി: അഭിജീത് ഭട്ടാചാര്യ

IPL 2025: എന്റെ പൊന്ന് മക്കളെ ഞാൻ അന്ന് പറഞ്ഞ മണ്ടത്തരമൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഒരു നാണക്കേടാണ്, ഇപ്പോഴും ആ വീഡിയോ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ബോണ്ടുകളെല്ലാം വിറ്റുപെറുക്കി ചൈന യുദ്ധം തുടങ്ങി; 125 ശതമാനം നികുതിയോടെ പോര്‍മുഖം തുറന്ന് ട്രംപ്; ലോകരാജ്യങ്ങളെ കൂടെ കൂട്ടാന്‍ പുതിയ തന്ത്രവുമായി യുഎസ്

IPL 2025: ഇവന്‍ എന്താണീ കാണിച്ചുകൂട്ടുന്നത്, പറ്റില്ലെങ്കില്‍ നിര്‍ത്തി പോടാ, ഔട്ടായാല്‍ അദ്ദേഹം ഇപ്പോഴും എന്നെ വഴക്കുപറയും, വെളിപ്പെടുത്തി ആര്‍ അശ്വിന്‍

പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?