നാർക്കോട്ടിക് ജിഹാദ്; വിവാദം തുടർന്നാൽ സമൂഹത്തിൽ ശേഷിക്കുന്ന നന്മകൾ കൂടി ഇല്ലാതകും, മുസ്ലിം ക്രൈസ്തവ സൗഹൃദം കളങ്കപ്പെടരുതെന്ന് കാന്തപുരം

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൻറെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാകുമ്പോൾ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ രം​ഗത്ത്.

വിഷയത്തിൽ വിവാദം ഒഴിവാക്കണമെന്നും വിവാദം തുടർന്നൽ സമൂഹത്തിൽ ശേഷിക്കുന്ന നന്മകൾ കൂടി ഇല്ലാതാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നും മുസ്‌ലിം – ക്രൈസ്തവ സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ അനുവദിക്കരുതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

അതേസമയം നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായി വിമർനവുമായി ദീപിക ദിനപത്രം രം​ഗത്തെത്തി.

മുഖ്യമന്ത്രിയ്ക്ക് അജ്ഞതയാണെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ‘ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാർക്കോട്ടിക് ജിഹാദ് എന്ന വിവാദം അവസാനിപ്പിക്കാൻ സഭ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ലേഖനവും ഇതേ വിഷയത്തിലെ മുഖപ്രസംഗവും.

ഇത്രയും ഉപദേശകർ ഉണ്ടായിട്ടും നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.

കേരള കോൺഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കിൽ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

Latest Stories

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം