തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല സിവില്‍ കേസ് ഫയല്‍ ചെയ്തു. ദുബൈ കോടതിയിലാണ് സിവില്‍ കേസ് നല്‍കിയത്. വണ്ടിചെക്ക് കേസില്‍ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് തുടരുന്നതിനിടെയാണ് സിവില്‍ കേസ് നല്‍കിയത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.
അതിനിടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. തുഷാറിന്റെ ഒപ്പുള്ള ചെക്ക് പണം നല്‍കി മറ്റൊരാളില്‍ നിന്ന് സംഘടിപ്പിച്ചുവെന്നാണ് സംഭാഷണത്തിലെ സൂചന. എന്നാല്‍ താന്‍ പണം നല്‍കാനുള്ളയാളില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് നാസില്‍ പറയുന്നത്.