ദേശീയ ​ഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി

സമരാഗ്‌നി സമാപന സമ്മേളന വേദിയിൽ ദേശീയ ​ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയ​ഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിക്കും കോൺഗ്രസിനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമാണ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിച്ച ‘സമരാഗ്‌നി’ പ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ഇന്നലെ ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയ​ഗാനം തെറ്റിച്ച് പാടിയത്. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ച ശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു.

‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് പാടി തുടങ്ങിയത്. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി സിദ്ദിഖ് എംഎൽഎ ഉടൻ തന്നെ പാലോട് രവിയുടെ കയ്യിൽ കയറി പിടിച്ച് ‘പാടല്ലേ’ എന്ന് പറയുന്നതും ​സിഡി ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയ​​ഗാനം തിരുത്തിപാടുന്നതും വീഡിയോയിലുണ്ട്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയ​ഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ സുധാകരൻ, വിഡി സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം