തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിലേക്ക്; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ, രാഹുൽ ഗാന്ധി നാളെയെത്തും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തുന്നു. പ്രധാനമന്ത്രി ഇന്ന് രാത്രി കൊച്ചിയിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം 15, 16 തീയതികളില്‍ വയനാട്ടിലുണ്ടാകും. 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളിൽ പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയുംഎറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി 9 മണി മുതൽ 11 മണി വരെയും 15 ന് രാവിലെ 9 മണി മുതൽ രാവിലെ 11 മണി വരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

Latest Stories

CT 2025: ശ്രേയസും വിരാടും രോഹിതും ഒന്നുമല്ല, ഇന്ത്യൻ ടീമിലെ അപകടകാരിയായ ഒരു താരമുണ്ട്, അവനെ പൂട്ടാൻ ആർക്കും സാധിക്കില്ല: റിക്കി പോണ്ടിങ്

'കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര, ഉത്തരവ് വേണം'; സുരേഷ് ഗോപിക്കെതിരെ ആശാവർക്കർമാർ

സ്ത്രീകള്‍ക്ക് നോമ്പ് തുറക്കുള്ള സംവിധാനം പരിമിതം; ആവശ്യമെങ്കില്‍ തീര്‍ഥയാത്രയില്‍ പങ്കെടുക്കാം; പുരുഷമാര്‍ക്ക് മാത്രമുള്ള യാത്ര വിവാദമായതോടെ തിരുത്തി കെഎസ്ആര്‍ടിസി

എന്ത് ചെയ്യാനാണ് കോഹ്‌ലിവുഡ് ആയി പോയില്ലേ, സോഷ്യൽ മീഡിയ കത്തിച്ച് കിംഗ് കോഹ്‌ലി; ആലിം ഹക്കിം എന്നാ സുമ്മാവാ

'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ, ചതിയൻമാർ എന്നും ചതിയൻമാരാണ്'; മാപ്പ് പറയില്ലെന്ന് തുഷാർ ഗാന്ധി

എലിസബത്ത് മറ്റൊരാളെ രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുണ്ട്, ബാലയെ പറ്റിച്ചു, 15 വർഷമായി മരുന്ന് കഴിക്കുന്നു; കയ്യിൽ തെളിവുകളുണ്ട് : വെളിപ്പെടുത്തലുമായി കോകില

ആഫ്രിക്കയിലുടനീളം ഡ്രോൺ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കേരളത്തിൽ 10 ജില്ലകളിലെ കുടിവെള്ളത്തിൽ മാലിന്യം; രാജ്യത്ത് 9 സംസ്ഥാനങ്ങളിലും പ്രശ്നമെന്ന് റിപ്പോർട്ട്

നെയ്മർ, മെസി, സുവാരസ് എന്നിവരുടെ ലെവൽ ആ താരത്തെക്കാൾ താഴെയാണ്, എന്തൊരു പ്രകടനമാണ് ചെക്കൻ: ക്വിക്ക് സാഞ്ചസ് ഫ്ലോറസ്

IPL 2025: ആ നിമിഷം ലൈവ് കണ്ടപ്പോൾ ഞാൻ ഭയന്നു, എന്നെ ആശങ്കപ്പെടുത്തിയത് ആ കാര്യം; വെളിപ്പെടുത്തലുമായി കെഎൽ രാഹുൽ