നാഷണല്‍ ലീഗ്; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഐഎന്‍എല്‍ വഹാബ് പക്ഷം

അച്ചടക്ക നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഐഎന്‍എല്‍ വഹാബ് പക്ഷം. നാഷണല്‍ ലീഗെന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. തങ്ങള്‍ പുതിയ പാര്‍ട്ടിയുമായി ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും വഹാബ് അറിയിച്ചു.

പുതിയ പാര്‍ട്ടിയെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായി വഹാബ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം സേഠ് നേരത്തെ നിര്‍ദ്ദേശിച്ച പേരാണ് പാര്‍ട്ടിയ്ക്ക് നല്‍കിയതെന്നും നേതാക്കള്‍ വ്യക്തമാക്കി.

Read more

എപി അബ്ദുള്‍ വഹാബാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി. കോടതി വിധിയെ മാനിച്ച് കേസുമായി മുന്നോട്ട് പോകുമെന്നും വഹാബ് അറിയിച്ചു.