നട്ടാശേരി സില്‍വര്‍ ലൈന്‍ പ്രതിഷേധം; നൂറ് പേര്‍ക്കെതിരെ കേസ്, പിന്നോട്ടില്ലെന്ന് സമരക്കാര്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. കോട്ടയം നട്ടാശേരിയില്‍ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നട്ടശേരിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്തവരെയടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. നൂറില്‍ 75 പേരും കളക്ടറേറ്റ് സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം നട്ടാശേരിയില്‍ സര്‍വേ കല്ലിടുന്നതിനായി ഇന്നും ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. സില്‍വര്‍ ലൗന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നട്ടാശേരിയില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘഷത്തിലേക്ക് നയിച്ചിരുന്നു. സമരക്കാരെ തടഞ്ഞ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

പദ്ധതിക്കെതിരെ ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ സില്‍വര്‍ ലൈന്‍ ബാധിക്കും.

പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസും, ബി.ജെ.പിയും പിന്തുണ നല്‍കുന്നുണ്ട്. പലയിടങ്ങളിലും സര്‍വേ കല്ലുകള്‍ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. സില്‍വര്‍ ലൈന്‍ വിരുദ്ധ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ജനങ്ങള്‍ക്കായി ജയിലില്‍ പോകാനു തയ്യാറാണെന്നും, പദ്ധതി നടപ്പാക്കാന്‍ അഏനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍