നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോർട്ട് പൊലീസിന് കൈമാറി. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും ആത്മഹത്യ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. സംഭവ ദിവസം പുലർച്ചെ 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.

അതേസമയം നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഫയല്‍ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിപി ദിവ്യ മൊഴി നല്‍കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.

Latest Stories

'ഭഗത് സിംഗിനെപ്പോലെ'; ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം

'ബീഡിയുണ്ടോ ചേട്ടാ ഒരു തീപ്പെട്ടിയെടുക്കാൻ'; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സെസ് ഓഫീസിൽ കയറിയ കുട്ടികൾക്കെതിരെ കേസ്

അവന് ഒരൽപ്പം സ്മാർട്നെസ്സ് കൂടുതലാണ്, അത്ര അഹങ്കാരം പാടില്ല; രോഹിത്തിന്റെ സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ ചോർത്തി ജിയോ സിനിമ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ വാര്‍ത്തകള്‍ തെറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് വിവരം പുറത്ത്

സംരക്ഷിക്കേണ്ട ബോഡി ഗാർഡ് തന്നെ അത് ചെയ്തു; വെളിപ്പെടുത്തി നടി

അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നപ്പോഴും ചിരിച്ച മുഖത്തോടെ അവനെ കണ്ടു, തന്റെ മോട്ടിവേഷൻ വെളിപ്പെടുത്തി മുഹമ്മദ് ഷമി

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി

ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിലിട്ടത്, ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് എന്റെ നിലപാട്: ഷിയാസ് കരീം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

'ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്, പിന്നിൽ വലിയ ലക്ഷ്യം'; ഗുരുതര ആരോപണവുമായി സാക്ഷി മാലിക്