യുസംവിധായിക നയന സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്റെ നീളം രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. 31. 5 സെന്റിമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടെന്നായിരുന്നുവെന്നാണ് ഡോ. ശശികല തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാലിത് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തതിലുണ്ടായ പിഴവെന്നാണ് ഡോക്ടര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. നയനയുടെ മരണം കഴുത്ത് ഞെരിച്ചുളള കൊലപാതകമാണെന്ന് സംശയമുയര്‍ത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വരിയായിരുന്നു.
31.5 സെന്റിമീറ്റര്‍ പാടും, 0.2ഃ.2 സെന്‍റിമീറ്ററുള്ള മറ്റൊരു പാടും നയനയുടെ കഴുത്തിലുണ്ടായിരുന്നു. പുതപ്പോ, കയറോ കൊണ്ട് നയനയുടെ കഴുത്ത് ഞെരിച്ച് കൊന്നതാകാം എന്നായിരുന്നു സംശയം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം എന്നായിരുന്നു ഡോ.ശശികലയുടെ നിഗമനവും.
സ്വയം കഴുത്തു ഞെരിച്ചതാകാമെന്ന നിഗമനത്തിലാണ് ലോക്കല്‍ പൊലിസ് അന്വേഷണം അവസാനിപ്പിച്ചത്. കഴുത്തില്‍ ഞെരിഞ്ഞമര്‍ന്നതിന്റെയോ മുറുക്കിയതിന്റേതോ ആയ സമാനമായ പാടുകള്‍ ഫോട്ടോയിലുണ്ടായിരുന്നില്ല.
ഇതേ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം വര്‍ക്ക് ബുക്ക് പരിശോധിച്ചു. ഈ കുറിപ്പില്‍ നയനയുടെ കഴുത്തിലുണ്ടായിരുന്നത് 1.5 സെന്റിമീറ്റര്‍ പാട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ടൈപ്പ് ചെയ്തതിലെ പിഴവാണെന്ന് ഡോക്ടര്‍ ക്രൈം ബ്രാഞ്ചിനിനോട് സമ്മതിച്ചു.