ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അര്‍ഹതയുണ്ടെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരസ്യമായി ശശീന്ദ്രന്‍ നിലപാട് വ്യക്തമായത് മുന്നണിയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
എല്‍ഡിഎഫ് നേതൃത്വത്തോട് സീറ്റ് ചോദിച്ചിട്ടുണ്ട്. ദീര്‍ഘനാളുകളായി ഇടതുമുന്നണിയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്‍സിപി നേതാക്കള്‍ മുന്നണിയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ വിജയ സാധ്യതയുള്ള സീറ്റാണ് തങ്ങള്‍ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടുണ്ട്. കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കാനുള്ള ആലോചനയിലാണ് സിപിഎം. കേരള കോണ്‍ഗ്രസുകാര്‍ക്ക് മണ്ഡലത്തിലുള്ള അടിത്തറയിലാണ് കോട്ടയം സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഇടതു മുന്നണിയില്‍ ആലോചന നടക്കുന്നത്.