സംസ്ഥാനത്ത് രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലുമായി നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ. യുഡിഎഫും എല്‍ഡിഎഫും മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാര്‍ മത്സരിക്കും.
ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍ ജനവിധി തേടുമ്പോള്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നവ്യ ഹരിദാസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. പാലക്കാട് യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി പി സരിനും ജനവിധി തേടും. ചേലക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസാണ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപും.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫിനായി തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുക സത്യന്‍ മൊകേരിയാണ്.