സംസ്ഥാനത്ത് പേര് രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുന്ന എന്‍ജിനീയര്‍മാര്‍ അരലക്ഷം പേര്‍

കേരളത്തില്‍ 44,333 എഞ്ചിനീയര്‍മാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. എം.ബി.ബി.എസ് ബിരുദം നേടി ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ 8432 പേരാണ്. വെറ്റിനറി മേഖലയില്‍ തൊഴിലവസരത്തിന് കാത്തിരിക്കുന്നവര്‍ 591 പേരാണ്.

ബിഎസ് സി നഴ്‌സിംഗ് കഴിഞ്ഞ 13239 പേരും എല്‍ എല്‍ ബി കഴിഞ്ഞ 800 പേരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗാര്‍ത്ഥി പട്ടികയില്‍ ജോലി കാത്തിരിക്കുന്നുണ്ട്. കാര്‍ഷിക ബിദുദധാരികള്‍ 1207 ഉം എംസി കഴിഞ്ഞവര്‍ 3823 എന്നിങ്ങനെയാണ് പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍.

ഇതൊക്കയൊണെങ്കിലും, 2019 ഏപ്രില്‍ മുപ്പത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തരുടെ ആകെ എണ്ണം 35,63,477 ആണ്. ഇതില്‍ 22,68,578 സ്ത്രീകളും 12,94,899 പുരുഷന്‍മാരും ഉണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 34,878 പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി