നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്; റണ്‍വേ തുറന്നു, എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച റണ്‍വേ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം തുറന്നു. ഇതോടെ സര്‍വ്വീസുകള്‍ സാധാരണ നിലയിലായി. ഡല്‍ഹി-കൊച്ചി എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.

അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനങ്ങള്‍ ഇവിടെനിന്ന് കൊച്ചിയിലേക്ക് തിരിക്കും.

വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. ഒരാള്‍ക്കു പരുക്കേറ്റു. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് നീക്കി.

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റണ്‍വേയുടെ വശങ്ങളില്‍ ഉരസിയാണ് അപകടമുണ്ടായതെന്നാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Latest Stories

ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

പാർട്ടി നിരോധനത്തെ തുടർന്ന് മിർവൈസ് ഉമർ ഫാറൂഖ് കശ്മീരിൽ വീട്ടുതടങ്കലിൽ

പ്രതി പറഞ്ഞത് കേട്ടു, വിചാരണയില്ലാതെ കേസ് തള്ളി; പോക്സോ കേസിൽ കോടതിയുടെ വിചിത്ര നടപടി, സംസ്ഥാനത്താദ്യം

CT 2025: അവന്മാർക്ക് ക്രിക്കറ്റ് എന്താണെന്ന് അറിയില്ല, എന്നിട്ട് തോറ്റതിന്റെ കാരണം ഇന്ത്യ ആണെന്ന് പറയുന്നു: കമ്രാൻ അക്മൽ

രോഹിത്തിന്റെ വിരമിക്കൽ അപ്പോൾ സംഭവിക്കും, നിങ്ങൾ കരുതുന്നപോലെ..; പ്രിയ താരത്തിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റുമായി സുദീപ് ത്യാഗി

പോളിടെക്നിക് കോളേജിലെ ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് കാത്ത് ലോകം

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല; ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രി

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം