നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റുഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് തുടങ്ങും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടര്‍ പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സംഭവത്തില്‍ റിപ്പോര്‍ട് തേടിയിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലന്‍സ് തെറ്റിയതാണ് അപകടകാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍.
വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. ഒരാള്‍ക്കു പരുക്കേറ്റു. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
തീരസംരക്ഷണ സേനയുടെ ഡ് പ്യൂട്ടി കമാന്‍ഡന്‍ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടര്‍ പറത്തിയത്. കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരില്‍ സുനില്‍ ലോട്‌ലക്കാണ് അപകടത്തില്‍ പരിക്കേറ്റത്.