നീതുവും ഇബ്രാഹിമും പരിചയപ്പെട്ടത് ടിക്‌ടോക് വഴി, വിവാഹമോചിതയെന്ന് വിശ്വസിപ്പിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ നീതു, കാമുകന്‍ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക്‌ടോക് വഴി. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. നീതു വിവാഹമോചിതയാണെന്നാണ് ഇബ്രാഹിമിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്ന വിവരം ഭര്‍ത്താവിനേയും ഇബ്രാഹിമിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം കാമുകനില്‍ നിന്ന് മറച്ച് വെച്ചിരുന്നു. ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.

നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ വിവരം മറച്ച് വെച്ച് നീതു ഇബ്രാഹിമുമായി അടുപ്പത്തിലായി. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് ഭര്‍ത്താവിന്റേത് ആണെന്ന് ഭര്‍ത്താവിനേയും, ഇബ്രാഹിമിന്റേത് ആണെന്ന് അയാളേയും വിശ്വസിപ്പിച്ചു. എന്നാല്‍ ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് നീതു അയാളെ കുടുക്കാന്‍ ശ്രമിച്ചത്.

തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പിക്കാന്‍ ആയിരുന്നു ഉദ്ദേശം. ഇയാള്‍ തന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിയിട്ടുണ്ടെന്നും നീതു പൊലീസിന് മൊഴി നല്‍കിയിരുന്നു. നീതുവിന്റെ മാതാപിതാക്കള്‍ ഇന്നലെ സ്റ്റേഷനില്‍ എത്തിയിരുന്നു. മറ്റാര്‍ക്കും സംഭവത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും നീതുവിനെ പിടികൂടുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ നീതു വിവാഹശേഷമാണ് എറണാകുളത്തേക്ക് താമസം മാറിയത്. രണ്ടാഴ്ച മുമ്പാണ് നീതുവിന്റെ ഭര്‍ത്താവ് നാട്ടിലെത്തി മടങ്ങിയത്.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിക്ക് ഉണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സൂപ്രണ്ടും ഉത്തരവിട്ടു.

Latest Stories

'ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് റദ്ദാക്കിയ വിധി നീതിയുടെ പുലരി; ഹൈക്കോടതി പൊളിച്ചടുക്കിയത് വാര്‍ത്ത മെറിറ്റിന് മേല്‍ നുണയുടെ കരിമ്പടം മൂടാനുള്ള ആസൂത്രിത നീക്കം'

IPL 2025: അവന്മാര് നാണംകെട്ട് തലതാഴ്ത്തി മടങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു സുഖമുണ്ട്, ഐപിഎലിലെ ആ റെക്കോഡ് വീണ്ടും ആവര്‍ത്തിച്ച് ഈ ടീം, കയ്യടിച്ച് ആരാധകര്‍

CSK UPDATES: ഇപ്പോൾ ഉള്ളവരെ കൊണ്ട് ഒന്നും ടെസ്റ്റ് അല്ലാതെ ടി 20 കളിക്കാൻ പറ്റില്ലെന്ന് മനസിലായില്ലേ, രക്ഷപ്പെടണം എങ്കിൽ ഋതുരാജിന് പകരം അവനെ ടീമിലെടുക്കുക; അപ്പോൾ ജയിക്കാൻ തുടങ്ങും: ക്രിസ് ശ്രീകാന്ത്

അഞ്ചാറ് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്ക് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടായത് എന്നതില്‍ സംശയമുണ്ട്: ടൊവിനോ തോമസ്

'മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട, കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാം'; വിമർശിച്ച് വി ശിവൻകുട്ടി

അന്താരാഷ്ട്ര കോടതിയിൽ സുഡാൻ നൽകിയ വംശഹത്യ കേസ്; 'രാഷ്ട്രീയ പ്രഹസനം' എന്ന് പരിഹസിച്ച് യുഎഇ

'വഖഫ് സമരത്തിൽ ബ്രദർഹുഡ് നേതാക്കളുടെ ചിത്രം'; സമുദായത്തിന് തിരിച്ചടി ഉണ്ടാക്കുമെന്ന് സോളിഡാരിറ്റിയെ വിമർശിച്ച് സമസ്ത എപി എപി വിഭാഗം മുഖപത്രം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു, സൈനികന് വീര മൃത്യു

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ