വയനാട്ടിലെത്തിയ മോദി വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം; കേരളത്തിനോടുള്ള അവഗണന കുത്തക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല; ആഞ്ഞടിച്ച് എ വിജയരാഘവന്‍

വയനാട് ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണ് സിപിഎം പിബി അംഗം എ വിജയരാഘവന്‍. സഹായത്തിനയച്ച ഹെലികോപ്റ്റര്‍ ബില്‍ അടക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നത്. ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മോദി വന്ന വിമാനക്കൂലി ചോദിക്കാത്തത് ഭാഗ്യം.

കേരളത്തോട് ഇത്തരം ക്രൂരമായ അവഗണന കാട്ടിയിട്ടും കുത്തക മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നില്ല. പകരം ഇടതുപക്ഷ സര്‍ക്കാരിനെയും തകര്‍ക്കാനുള്ള കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. കേരളത്തിലെ പുരോഗമന മനസ് തകര്‍ക്കാനും ശ്രമിക്കുന്നു. കോര്‍പറേറ്റ് മാധ്യമ ശൃംഖല ആസൂത്രിതമായാണ് ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത്.

കേരളത്തിന് അര്‍ഹമായ ഫണ്ടുകളെല്ലാം കേന്ദ്രം വെട്ടിക്കുറക്കുകയാണ്. ഇതെല്ലാം അതിജീവിച്ച് കിഫ്ബി വഴി സര്‍ക്കാര്‍ പണം കണ്ടെത്തി. വിദ്യാഭ്യാസം, ആരോഗ്യം, വീട്, വ്യവസായമേഖലകളില്‍ വന്‍ മുന്നേറ്റമാണ് കേരളം ആര്‍ജിച്ചത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി. വര്‍ഗീയ കലാപങ്ങളില്ലൊതെയും ക്രമസമാധാന പ്രശ്നങ്ങളില്ലാതെയും നാട് സംരക്ഷിച്ചു. എന്നാല്‍ ഗവര്‍ണറെ ഉപയോഗിച്ച് ബില്ലുകള്‍ ഒപ്പിടാതെ കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂലഅതിതീവ്ര ഹിന്ദുത്വ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതുവഴി മണിപ്പൂര്‍ ഉള്‍പ്പടെ യുദ്ധഭൂമിയായി മാറുന്നു. പാവപ്പെട്ടവരുടെ ജീവിതം തകരുന്നു. കേരളത്തിലെ യുഡിഎഫും എല്ലാവിധ ഹിന്ദു, മുസ്ലീം തീവ്ര വര്‍ഗീയ ശക്തികളുമായും കൂട്ടുചേര്‍ന്ന് പ്രാകൃതമായ കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ്. ഇത്തരം അപകടകരമായ വലതുപക്ഷ കൂട്ടായ്മകള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് കരുത്ത് നേടണമെന്നും അദേഹം പറഞ്ഞു.

Latest Stories

യുഎസിൽ സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനഞ്ചുകാരി; അധ്യാപിക ഉൾപ്പെടെ മൂന്ന് മരണം

എംഎസ് ധോണിയുടെ ഐപിഎൽ ശമ്പളത്തേക്കാൾ ഉയർന്ന തുക; പക്ഷെ ഇന്ത്യയിലെ ആദായനികുതി നിയമത്തിൽ കുടുങ്ങി ഗുകേഷ്

കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചു, നഷ്ടപരിഹാരം കൈമാറി; ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ഇന്ന് ലോക്സഭയില്‍; പാസാക്കാൻ വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷം

BGT 2024: അവന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, എന്തോ വലിയ സംഭവം ആണെന്ന ഭാവം ആണ് അദ്ദേഹത്തിന്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്‌ക്കർ

തിരുവനന്തപുരത്തെ ബാറിലെ സംഘര്‍ഷം; നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഫ്‌ളാറ്റില്‍ കയറി പിടികൂടി പൊലീസ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രക്ക് എതിരായ വംശീയ പരാമർശം; മാപ്പ് പറഞ്ഞ് ഇസ ഗുഹ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ല; ജില്ലാ കളക്ടറെ തടഞ്ഞുവെച്ച് നാട്ടുകാര്‍; ആറുമണിക്കൂര്‍ പിന്നിട്ട് കുട്ടമ്പുഴയിലെ പ്രതിഷേധം

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനമൊഴിയുന്ന ഹെഡ് കോച്ച് മിഖായേൽ സ്റ്റാഹ്രെ പ്രതികരിക്കുന്നു