അയല്‍വാസിയെയും സഹോദരിയെയും അടിച്ചുവീഴ്ത്തി; കൊട്ടിയത്ത് 14- കാരനെ തമിഴ്‌സംഘം തട്ടിക്കൊണ്ട് പോയത് ഇങ്ങനെ

കൊട്ടിയത്ത് വീട്ടില്‍കയറി തമിഴ്സംഘം14-കാരനെ തട്ടിക്കൊണ്ടു പോയി. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നീട് അന്വേഷണത്തില്‍ പാറശാലയില്‍ വെച്ച് സംഘത്തെ പൊലീസ് പിടികൂടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി അബോധാവസ്ഥയിലായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്. തട്ടിക്കൊണ്ട് പോകല്‍ തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറയിച്ചു.

മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രി 11.30ഓടെ സംഘത്തെ പാറശാലയില്‍ പൊലീസ് തടയുകയായിരുന്നു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ടുപേര്‍ കുട്ടിയുമായി ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്. പൊലീസ് തടഞ്ഞതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ കുട്ടി മദ്യപിച്ച് ബോധം പോയതാണെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് വെറും 100 മീറ്റര്‍ മുമ്പാണ് സംഘത്തെ പിടികൂടിയത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു(30)വിനെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ