ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം; പ്രതിയെ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് നേമം പൊലീസ്

തലസ്ഥാനത്ത് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന പ്രതി ബംഗളൂരുവില്‍ പിടിയിലായി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ച പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

കണ്ണൂര്‍ സ്വദേശിയായ അഷ്‌കര്‍ ആണ് ബംഗളൂരുവില്‍ പിടിയിലായത്. പ്രാവച്ചമ്പലം ജംഗ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിന്‍ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന അഷ്‌കറിനെ കുറിച്ച് നേമം പൊലീസിന് വിവരം ലഭിക്കുന്നത്.

പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതി ബംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. ബംഗളൂരു യെളഹങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് പൊലീസ് അകത്തുകടന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചു. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest Stories

IPL 2025: അയാളെ പോലെ ഒരു വിക്കറ്റ് കീപ്പർ ഇന്ന് ലോകത്ത് ഇല്ല, ആ വീഡിയോ കണ്ട് ഇപ്പോഴത്തെ പിള്ളേരൊക്കെ പഠിക്കണം: ഹർഭജൻ സിങ്

തെക്കൻ സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് പേര് കൊല്ലപ്പെട്ടു

'മോഹന്‍ലാല്‍ ഇഷ്ടതാരം, ഭാര്യ ഏത് സിനിമ ആദ്യം കാണുമെന്ന് അറിയില്ല'; തമിഴ്‌നാട്ടില്‍ എമ്പുരാന്‍-വീര ധീര ശൂരന്‍ പോര്

'കറുപ്പിനോടുള്ള അലർജി ആദ്യം തുടങ്ങിയത് പിണറായി വിജയന്'; നിറത്തിന്റെ പേരിൽ പരാമർശം നടത്താൻ പാടില്ലെന്ന് കെ മുരളീധരൻ

രാജ്യത്തെ പകുതിയിലേറെ നിയമന ശിപാര്‍ശകളും കേരള പിഎസ്‌സി വഴി; ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു; റാങ്ക് പട്ടികകളില്‍ നിന്ന് പരമാവധി നിയമനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

IPL 2025: അയാളെ പോലെ ആരാധക സ്നേഹം കിട്ടിയ മറ്റൊരു താരമില്ല, ആ കാഴ്ച്ച പോലെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

'മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല'; വിദ്വേഷ പ്രസംഗവുമായി യോഗി ആദിത്യനാഥ്

സത്യേട്ടന്റെ സെറ്റ് ഇനി എങ്ങനെ പൂര്‍ണ്ണമാകും എന്ന് മോഹന്‍ലാല്‍ ചോദിച്ചു.. ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റാകുമോ എന്ന് തോന്നിപ്പോകും: സത്യന്‍ അന്തിക്കാട്

സെറ്റിലെ ലഹരി ഉപയോഗം തടയും; ജാഗ്രതാ സമിതിയുമായി ഫെഫ്ക

'കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷം, മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും എതിർത്തു'; വിമർശിച്ച് ശശി തരൂർ