നെന്മാറ ഇരട്ടക്കൊലപാതകം; എസ്എച്ച്ഒ മഹേന്ദ്ര സിംഹന് സസ്‌പെന്‍ഷന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ വീഴ്ച സംഭവിച്ചെന്ന എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെന്റ് ചെയ്തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെന്‍ഷന്‍. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാന്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന്‍ വീഴ്ചവരുത്തിയതിനാലാണ് നടപടി.

ഒരുമാസം ചെന്താമര നെന്മാറയില്‍ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കക്കാടംപൊയിലില്‍ ഇന്നലെ വൈകുന്നേരം ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇയാള്‍ പോത്തുണ്ടിയിലുണ്ടെന്നാണ് വിവരം. ഇയാളെ കണ്ട നാട്ടുകാര്‍ പ്രദേശത്ത് അന്വേഷണം തുടങ്ങി.

അതേസമയം പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് ഇക്കാര്യം അറിഞ്ഞില്ല.

ചെന്താമരയുടെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നല്‍കിയത്. ഇത് തള്ളിയ എസ്പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്