യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് എന്നെ നിയമിച്ചത്; പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എം.സി ജോസഫൈൻ

ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ. താനും ഒരു സാധാരണ സ്‌ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീധന, ഗാർഹിക പീഡന പരാതികൾക്കെതിരായ മനോരമ ന്യൂസിന്റെ ‘എന്തിന് സഹിക്കണം’ എന്ന പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്ന് ജോസഫൈൻ വ്യക്തമാക്കി.

എല്ലായിടത്തും വനിതാ കമ്മീഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും അവർ വിശദീകരിച്ചു. ദിനംപ്രതി നിരവധി പരാതികൾ കേൾക്കുന്നതാണ്. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും അത്രത്തോളം സ്ത്രീകൾ വിളിച്ചു പരാതി പറയുന്നു. ഇതുൾപ്പെടെ പലവിധ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഞങ്ങൾ പോകുന്നത്. എല്ലാ സ്ത്രീകളും ഒരു പോലെയല്ല പരാതി പറയാൻ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടി വരാറുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെയാണ് പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടതെന്നും ജോസഫൈൻ പറഞ്ഞു.

യൂത്ത് കോൺഗ്രസുകാരല്ല, സർക്കാരാണ് തന്നെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിച്ചത്. പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. യഥാവിധിയല്ല പലരും കാര്യങ്ങള്‍ കേട്ടു മനസിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോള്‍ ചിലപ്പോ ഉറച്ചഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന്‍ പറഞ്ഞു.

Latest Stories

പാകിസ്ഥാന് ഇനി വെള്ളവുമില്ല വിസയുമില്ല; പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

പെഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രാമചന്ദ്രനെ കൊലപ്പെടുത്തിയത് മകളുടെ മുന്നില്‍ വച്ച്; സംസ്‌കാരം വെള്ളിയാഴ്ച ഇടപ്പള്ളി ശ്മശാനത്തില്‍

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു

MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും