കേരളത്തിന് പുതുതായി അനുവദിച്ച പാസഞ്ചര്‍ ട്രെയിന്‍ ഇന്നു മുതല്‍ ഓടിതുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലാണ് പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനമാകും.
ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30ന് ഷൊര്‍ണൂരില്‍ എത്തും. വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും.
കോഴിക്കോട് നിന്നും വടക്കോട്ട് നാലുമണിക്കൂറിലേറെ സമയം ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യമാണ്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.
മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് താത്കാലിക ആശ്വാസമായാണ് റെയില്‍വേ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. സര്‍വീസ് ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാന്‍ ഒരു പരിധി വരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നതിനായി സ്‌പെഷല്‍ എക്‌സ്പ്രസ് (06031/06032) സര്‍വ്വീസാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നു മുതല്‍ 31 വരെ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്കും, ജൂലൈ 3 മുതല്‍ ആഗസ്ത് 1 വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തിരിച്ചുമാണ് അണ്‍ റിസര്‍വ്ഡ് കൊച്ചുകളോടെ സര്‍വ്വീസ് നടത്തുക.