തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്താണ് പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്.

സുഖമില്ലാത്തതിനാല്‍ ഇന്നലെ യുവതി ജോലിക്ക് നില്‍ക്കാതെ മടങ്ങി. തുടർന്ന് സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു.

Latest Stories

എംഎൽഎ ഉമ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡൻ എംപി

'മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ യാത്രയാക്കാൻ വരാത്തതിൽ ദുഃഖമില്ല,കേരളവുമായുള്ള ബന്ധം തുടരും'; ആരിഫ് മുഹമ്മദ് ഖാൻ

തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്, ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ

എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ