ചാനലിന് പക്ഷമില്ല; ബിജെപിയുടെ തൊഴിലാളി സംഘടന വേദിയിലെത്തിയ ന്യൂസ് എഡിറ്ററെ 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തു

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്ത് 24 ന്യൂസ്. ബിഎംഎസിന്റെ മഹിളാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിനാണ് ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതിയെ അന്വേഷണവിഛേയമായി 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സുജയക്ക് 24 ന്യൂസിന്റെ എച്ച് ആര്‍. വിഭാഗത്തില്‍ നിന്നും നോട്ടീസ് ലഭിക്കുന്നത്.

24 ന്യൂസ് ആരുടെയും പക്ഷം പിടിക്കാത്ത ചാനലാണെന്നും അതില്‍, ജോലി ചെയ്യുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്താന്‍ ചാനലിനെ ബാധിക്കുമെന്നും കാട്ടിയാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.

മഹിളാ ദിനത്തിലാണ് സുജയ പാര്‍വതി പിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത്.
ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഇവര്‍ സംസാരിച്ചിരുന്നു. ഏത് കോര്‍പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും സുജയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഈ നിലപാടിനെതിരെ 24 ന്യസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണ വിധേയമായ മാറ്റി നിര്‍ത്തല്‍ 10 ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബിഎംഎസ് വേദിയില്‍ പോയതിന് സുജയയോട് ചാനല്‍ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സിപിഎമ്മിന്റെ കീഴിലുള്ള കൈരളി ന്യൂസില്‍ കൂടിയാണ് സുജയ പാര്‍വതി മാധ്യമ രംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി അവിടെ നിന്നാണ് 24 ന്യൂസിലേക്ക് സുജയ എത്തുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം