ചാനലുകളുടെ ജനപിന്തുണ അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ വന്‍ മുന്നേറ്റവുമായി ന്യൂസ് മലയാളം 24/7 ചാനല്‍. പുതിയ റേറ്റിങ്ങ് പുറത്തു വന്നപ്പോള്‍ ചാനല്‍ ആറാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള നാലു ചാനലുകളെ പിന്തള്ളിയാണ് ന്യൂസ് മലയാളം 24/7 ന്റെ കുതിപ്പ്. ടിആര്‍പിയില്‍ 17.45 പോയിന്റ് നേടിയാണ് ന്യൂസ് മലയാളം ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ കുറവായിരുന്ന കഴിഞ്ഞ ആഴ്ച്ചയിലും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് തയാറായിട്ടില്ല. 78.12 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 68.90 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തിനായി കിണഞ്ഞു പരിശ്രമിച്ച 24 ന്യൂസിന് ഇക്കുറിയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചാനലിന് 64.56 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 37.72 പോയിന്റുമായി മനോരമ ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ ആഴ്ച്ച ഏറ്റവും മോശം പ്രകടനമാണ് മാതൃഭൂമി ന്യൂസ് കാഴ്ച്ചവെച്ചത്. ചാനലിന്റെ ആറുമാസത്തെ ഏറ്റവും താഴ്ന്ന ടിആര്‍പി റേറ്റിങ്ങാണ് കഴിഞ്ഞ ആഴ്ച്ച ലഭിച്ചത്. 29.98 പോയിന്റുകള്‍ മാത്രമെ മാതൃഭൂമിക്ക് ലഭിച്ചുള്ളൂ. ആറാം സ്ഥാനത്ത് എത്തിയ ന്യൂസ് മലയാളം 24/7 ചാനല്‍ നിലവിലെ കുതിപ്പ് നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത ആഴ്ച്ച മാതൃഭൂമി ന്യൂസിനെ മറികടന്നേക്കാം.
സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിക്കും ടിആര്‍പിയില്‍ തിരിച്ചടി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആറാം സ്ഥാനത്തേക്ക് വീണ ജനത്തിന് ടിആര്‍പിയില്‍ 16.76 പോയിന്റുകള്‍ മാത്രമെ നേടാനായിട്ടുള്ളൂ. 14.39 പോയിന്റുമായി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ് ഏട്ടാം സ്ഥാനത്തുള്ളത്.
Read more
ന്യൂസ് 18 മലയാളം 13.15 പോയിന്റുമായി ടിആര്‍പിയില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്. ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലാണ്. 5.39 പോയിന്റുകള്‍ മാത്രമാണ് ചാനലിന് നേടാനായത്.