നാലു ചാനലുകളെ അരിഞ്ഞു വീഴ്ത്തി ടിആര്‍പിയില്‍ ന്യൂസ് മലയാളം 24/7ന്റെ കുതിപ്പ്; മാതൃഭൂമിക്ക് വന്‍ ഭീഷണി; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഏഷ്യനെറ്റ് ന്യൂസ്; ഏറ്റവും പിന്നില്‍ മീഡിയ വണ്‍

ചാനലുകളുടെ ജനപിന്തുണ അളക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ വന്‍ മുന്നേറ്റവുമായി ന്യൂസ് മലയാളം 24/7 ചാനല്‍. പുതിയ റേറ്റിങ്ങ് പുറത്തു വന്നപ്പോള്‍ ചാനല്‍ ആറാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള നാലു ചാനലുകളെ പിന്തള്ളിയാണ് ന്യൂസ് മലയാളം 24/7 ന്റെ കുതിപ്പ്. ടിആര്‍പിയില്‍ 17.45 പോയിന്റ് നേടിയാണ് ന്യൂസ് മലയാളം ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ കുറവായിരുന്ന കഴിഞ്ഞ ആഴ്ച്ചയിലും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് തയാറായിട്ടില്ല. 78.12 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 68.90 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാം സ്ഥാനത്ത്.  രണ്ടാം സ്ഥാനത്തിനായി കിണഞ്ഞു പരിശ്രമിച്ച 24 ന്യൂസിന് ഇക്കുറിയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചാനലിന് 64.56 പോയിന്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 37.72 പോയിന്റുമായി മനോരമ ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ ആഴ്ച്ച ഏറ്റവും മോശം പ്രകടനമാണ് മാതൃഭൂമി ന്യൂസ് കാഴ്ച്ചവെച്ചത്. ചാനലിന്റെ ആറുമാസത്തെ ഏറ്റവും താഴ്ന്ന ടിആര്‍പി റേറ്റിങ്ങാണ് കഴിഞ്ഞ ആഴ്ച്ച ലഭിച്ചത്. 29.98 പോയിന്റുകള്‍ മാത്രമെ മാതൃഭൂമിക്ക് ലഭിച്ചുള്ളൂ. ആറാം സ്ഥാനത്ത് എത്തിയ ന്യൂസ് മലയാളം 24/7 ചാനല്‍ നിലവിലെ കുതിപ്പ് നിലനിര്‍ത്തുകയാണെങ്കില്‍ അടുത്ത ആഴ്ച്ച മാതൃഭൂമി ന്യൂസിനെ മറികടന്നേക്കാം.

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിക്കും ടിആര്‍പിയില്‍ തിരിച്ചടി ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആറാം സ്ഥാനത്തേക്ക് വീണ ജനത്തിന് ടിആര്‍പിയില്‍ 16.76 പോയിന്റുകള്‍ മാത്രമെ നേടാനായിട്ടുള്ളൂ. 14.39 പോയിന്റുമായി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ് ഏട്ടാം സ്ഥാനത്തുള്ളത്.

ന്യൂസ് 18 മലയാളം 13.15 പോയിന്റുമായി ടിആര്‍പിയില്‍ ഒമ്പതാം സ്ഥാനത്താണുള്ളത്. ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനലാണ്. 5.39 പോയിന്റുകള്‍ മാത്രമാണ് ചാനലിന് നേടാനായത്.

Latest Stories

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല

വഖഫ് ബില്ലിനെ ചൊല്ലി രാജ്യസഭയിൽ മലയാളി പോര്; ക്രിസ്ത്യാനിയെ കുറിച്ചുള്ള നിങ്ങളുടെ മുതലക്കണ്ണീർ തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്ന് ജോൺ ബ്രിട്ടാസ്, ലോകസഭയിലെ വാദം ആവർത്തിച്ച് സുരേഷ് ഗോപിയും

ബ്രിട്ടാസിനോ, മുഖ്യമന്ത്രിക്കോ 'ടിപി 51' സിനിമ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ? എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കാന്‍ പറഞ്ഞത് ഞാന്‍ തന്നെയാണ്: സുരേഷ് ഗോപി

കോഹ്‌ലി ഒന്നും അല്ല ബിബിഎൽ കളിക്കാൻ ആ ഇന്ത്യൻ താരം വന്നാൽ ഞങ്ങൾ ആഘോഷിക്കും, അവൻ എത്തിയാൽ യുവാക്കൾ....; വമ്പൻ വെളിപ്പെടുത്തലുമായി അലീസ ഹീലി

IPL 2025: കപ്പ് ഞങ്ങളല്ലാതെ വേറാര്‌ അടിക്കാന്‍, കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ്‌ പ്രതീക്ഷിക്കുന്നില്ല, തുറന്നുപറഞ്ഞ്‌ നിതീഷ് കുമാര്‍ റെഡ്ഡി

മലയാളി വൈദികർക്ക് നേരെ വിഎച്ച്പിയുടെ ആക്രമണം; സംഭവം മധ്യപ്രദേശിലെ ജബൽപൂരിൽ

IPL 2025: എന്ത് തോന്ന്യാസമാണ് നീ കാണിച്ചത്, ഇമ്മാതിരി മോശം പ്രവർത്തി ഇനി മേലാൽ ആവർത്തിക്കരുത്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്കർ

സാമ്പത്തിക ചൂഷണം നടത്തിയത് ഭര്‍ത്താവ്, പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ ഞാന്‍ പരാതി കൊടുത്തിട്ടില്ല: സംവിധായിക റത്തീന

'മുനമ്പത്തെ മുൻനിർത്തി‌ ബില്ലിലെ ചില വ്യവസ്ഥകൾ അം​ഗീകരിക്കുന്നു'; വഖഫ് ബില്ലിന് പിന്തുണയുമായി ജോസ് കെ. മാണി