നൈറ്റ് ലൈഫിന് പകരം മാനവീയം വീഥിയില്‍ ഫൈറ്റ് ലൈഫ്; മര്‍ദ്ദനത്തിനൊപ്പം താളം ചവിട്ടി യുവാക്കള്‍; തുടര്‍ക്കഥയായി സംഘര്‍ഷങ്ങള്‍

തലസ്ഥാനത്ത് നൈറ്റ് ലൈഫിന് തുറന്ന് കൊടുത്ത മാനവീയം വീഥി ഫൈറ്റ് ലൈഫിന് വേദിയാകുന്നു. നൈറ്റ് ലൈഫ് ആഘോഷിക്കാനെത്തുന്ന യുവാക്കള്‍ തമ്മില്‍ തല്ലുന്നത് മാനവീയം വീഥിയില്‍ പതിവ് കാഴ്ചയാകുന്നു. ഒടുവില്‍ പുറത്ത് വന്നത് ഇന്ന് പുലര്‍ച്ചെ നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങളാണ്. യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുമ്പോള്‍ എതിര്‍സംഘം നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങള്‍ നിത്യ സംഭവമാണ്. തല്ലിയവരെയും മര്‍ദ്ദനമേറ്റവരും ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേ സമയം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് പൂന്തുറയില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മ്യൂസിയം പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റതില്‍ ഒരു യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ പതിവാണെന്ന് ആക്ഷേപമുണ്ട്.

ഒന്നരമാസം മുന്‍പാണ് മാനവീയം വീഥി നൈറ്റ് ലൈഫിനായി തുറന്ന് കൊടുത്തത്. ഇതിനിടെ ഒന്‍പത് തവണ ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പലപ്പോഴും ലഹരി മാഫിയകളും മദ്യപസംഘങ്ങളുമാണ് ഇവിടെ ഏറ്റുമുട്ടാറുള്ളത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഇടപെടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പൊലീസിന്റെ വാദം. മാനവീയം വീഥിയിലേക്ക് പൊലീസ് കടന്നുചെല്ലുന്നത് സദാചാര പൊലീസിങായി കണക്കാക്കാന്‍ ഇടയുണ്ടെന്ന നിലപാടിലാണ് പൊലീസ്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്