എന്നെ കുടുക്കാന്‍ ഗൂഢാലോചന: നികേഷ് കുമാര്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‌റെ വെളിപ്പെടുത്തലുകളില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി വി അഭിമുഖത്തില്‍ സ്വപ്ന സുരേഷ്, ഷാജ് കിരണ്‍ എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ നികേഷ് കുമാര്‍ നിഷേധിച്ചു. തന്നെ കുടുക്കാന്‍ ഷാജും സ്വപ്‌നയും ്ശ്രമിച്ചുവെന്നും തന്നെ പാലക്കാട് വരുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകനെന്നതിന് അപ്പുറം സ്വര്‍ണ കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്ന് നികേഷ് കുമാര്‍ പറയുന്നു. ഷാജ് കിരണ്‍ തന്നെ വിളിച്ചിരുന്നു എന്നും എന്നാല്‍ എടുക്കാന്‍ പറ്റിയില്ല എന്നും നികേഷ് കുമാര്‍ പറയുന്നു. ഇതിനിടെ രാത്രി ‘സര്‍ വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്ന കേസ്’ എന്നുമുള്ള രണ്ട് മെസേജ് അയച്ചു എന്നാണ് നികേഷ്

ഇതിന് പിന്നാലെ ഒന്‍പത് മണി കഴിഞ്ഞ് ഷാജ് കിരണിനെ തിരിച്ചു വിളിച്ചു എന്നാണ് നികേഷ് പറയുന്നത്. ‘സ്വപ്നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച് ആര്‍ ഡി എസ് തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് ഷാജ് കിരണ്‍ തന്നോട് പറഞ്ഞത് എന്ന് നികേഷ് പറയുന്നു.

സ്വപ്ന സുരേഷ് ആത്മഹത്യാ മുനമ്പില്‍ ആണെന്നും താന്‍ അവരുടെ ഒരു ഇന്റര്‍വ്യൂ എടുക്കണം എന്നും ഷാജ് പറഞ്ഞു എന്ന് നികേഷ് വ്യക്തമാക്കി.് ആളുകള്‍ ചുറ്റും കൂടി നിന്നുള്ള ഇന്റര്‍വ്യൂ എടുക്കാം എന്നും അതിന് തയ്യാറാണോ എന്നും ഞാന്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ ഇത് പല കാരണങ്ങളാല്‍ നടന്നില്ല എന്നും ഇതിനിടയില്‍ ഷാജ് തന്നെ ഇന്റര്‍വ്യൂവിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു എന്നും നികേഷ് പറയുന്നു.