അൻവർ കോൺഗ്രസിലേക്ക്? നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

സിപിഎം വിട്ട നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തിയെന്നാണ് വിവരം. കെസി വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് തങ്ങളോട് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയ അൻവർ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ തന്റെ പഴയ പാർട്ടിയിലേക്ക് ചേക്കേറാനാണ് അൻവർ നീക്കം നടത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. ഡിഎംകെ തള്ളിയതോടെ അൻവർ തൃണമൂൽ കോൺഗ്രസുമായും എസ്പിയുമായും ചർച്ച നടത്തിയിരുന്നു.

അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന സമീപനമാണ് ഇതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടായിരുന്നത്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വവും അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. കെ സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest Stories

ഒരു കൂട്ട് വേണം, അന്‍പത് വയസ് മുതല്‍ ഞാന്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങുമെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്: നിഷ സാരംഗ്

BGT 2024-25: ഗാബയില്‍‍ ഒന്നാം ദിനം മഴയെടുത്തു, രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

BGT 2024: "ഇന്ത്യൻ ടീമിൽ നിന്ന് ആദ്യം ബുംറയെ പുറത്താക്കണം"; വിവാദ പരാമർശവുമായി മുൻ പാക്കിസ്ഥാൻ ഇതിഹാസം

പാലക്കാട് അപകട മരണം: പനയമ്പാടം സന്ദർശിച്ച് മന്ത്രി കെബി ​ഗണേശ് കുമാർ, ഔദ്യോഗിക വാഹനം ഓടിച്ചും പരിശോധന

'എന്റെ പിള്ളേരെ തൊടുന്നൊടാ'; ആരാധകരെ പിടിച്ച് മാറ്റാൻ വന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ ഇങ്ങനെ; വീഡിയോ വൈറൽ

'ഭരണഘടനയല്ല, മനുസ്മൃതിയാണ് ഇന്നും ബിജെപിയുടെ നിയമസംഹിത'; ഏകലവ്യൻ്റെ കഥ പരാമർശിച്ച് പാർലമെന്റിൽ രാഹുലിന്റെ പ്രസംഗം

ഇസ്രയേലിനോട് അടങ്ങാന്‍ യുഎന്‍ സെക്രട്ടറിയും അറബ് ലീഗും; പിന്നാലെ സിറിയയുടെ ഫോര്‍ത്ത് ഡിവിഷനേയും റഡാര്‍ ബറ്റാലിയും ഐഡിഎഫ് തകര്‍ത്തു; പിന്തുണച്ച് അമേരിക്ക

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ പുറത്താക്കി; അധികാരം നഷ്ടമായത് ഇംപീച്ച്‌മെന്റിലൂടെ

ഇഡിക്കെതിരെ 6 പേജ് കുറിപ്പെഴുതി, കോൺഗ്രസ്‌ അനുഭാവിയായ ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

ഇത് ഡോബി തിരുവോത്ത്, ഇവന്‍ ഗര്‍ഭപാത്രത്തില്‍ ഇങ്ങനെയാണ് ഉണ്ടായിരുന്നത്.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍: പാര്‍വതി തിരുവോത്ത്