നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 4 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി നൽകുക. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു, ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. സന്ദീപിന് 90 ശതമാനമാണ് പൊള്ളലേറ്റത്. വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കാണ് പരുക്കേറ്റത്.

കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടക്കുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രം. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അപകടം.

അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സർക്കാർ അറിയിച്ചത്. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.

അതേസമയം ഷൊര്‍ണ്ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Latest Stories

മെസി അന്ന് കാണിച്ചത് ഏറ്റവും മോശമായ പ്രവർത്തി, പലതും തട്ടിയെടുക്കുന്ന സ്വഭാവമുള്ളവനാണ് അവൻ"; തുറന്നടിച്ച് മുൻ ഡച്ച്‌ താരം

കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നോഹ സദൗയി പരിശീലനം നടത്തിയതായി റിപ്പോർട്ട്

ഒരൊറ്റ റൺ എടുക്കെടാ, ഓ അതിൽ എന്താ ഒരു ത്രിൽ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട റെക്കോഡ് ഇങ്ങനെ; കിവി താരത്തിന്റെ അധോഗതി

ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

"വിരാട് കോഹ്ലി കാരണം എട്ടിന്റെ പണി കിട്ടിയ പാവം യുവതി"; സംഭവം ഇങ്ങനെ

എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

വിമാനവും വിഐപി സൗകര്യങ്ങളും മറന്ന് നിലത്തേക്ക് ഇറങ്ങുക, അപ്പോൾ രക്ഷപെടും; ഇന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങൾക്ക് അപായ സൂചനയുമായി മുഹമ്മദ് കൈഫ്

'വിജയന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് വിരല്‍ നക്കി, നാറികളാണ് പൊലീസ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ സുധാകരന്‍

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുക, അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍