യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കുള്ള പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തെ സമീപിച്ചിരുന്നു.
പ്രാരംഭ ചര്‍ച്ചകള്‍ക്കായി 40,000 യുഎസ് ഡോളര്‍ നല്‍കണമെന്നും എംബസി വഴി അതിന് അനുമതി നല്‍കണമെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടിരുന്നു. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍ പ്രേമകുമാരി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സനയില്‍ പണം കൈമാറാനുള്ള നടപടികള്‍ക്കും കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്.
Read more
ബ്ലഡ് മണി നല്‍കി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ഒത്തുതീര്‍പ്പിലെത്താനാണ് ശ്രമം. ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും.