കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ കുറുക്കന്റെ ആക്രമണം. മുരിങ്ങേരി ആലിക്കലലിലാണ് സംഭവം. ഒമ്പത് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
നേരത്തെയും കുറുക്കന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പനമറ്റം വാരാപ്പള്ളില്‍ വിഎ വിജയന്‍ എന്നയാള്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വിജയനെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു.
Read more
ഡിസംബറില്‍ റാന്നിയിലെ വിവിധ പ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണത്തില്‍ പത്തോളം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.