ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ

ഇടുക്കിയിൽ രണ്ട് കിലോ കഞ്ചാവുമായി പത്തൊൻപതുകാരൻ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അഭിനന്ദാണ് പിടിയിലായത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്കൂട്ടറും പൊലീസ് പിടികൂടി. അടിമാലിയിൽ നടത്തിയ പരിശോധനയിലാണ് അഭിനന്ദ് പിടിയിലായത്. രാജാക്കാട് ഭാഗത്ത് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. രാജാക്കാട് സർക്കാർ ഐ ടി ഐയിലെ വിദ്യാർത്ഥിയാണ് ഇയാൾ. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്സൈസ് നർക്കോട്ടിക് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ പോക്സോ കേസുൾപ്പെടെ നിലവിലുണ്ടെന്നാണ് എസൈസ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്യും.

Latest Stories

പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നത് സാധാരണക്കാരായ കശ്മീരികള്‍ക്ക് നേരെ; പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?

തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി

ആര്‍ഭാടവും ബഹളങ്ങളും വേണ്ട; ലളിതമായ ചടങ്ങില്‍ ആന്‍സന്‍ പോളിന്റെ വിവാഹം, വീഡിയോ

പുല്‍വാമ വനത്തിനുള്ളില്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്; ബംഗളൂരുവില്‍ ജോലിക്ക് പോയ യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത

ഓപ്പറേഷന്‍ സിന്ദൂര്‍: എവിടെയെല്ലാം, എങ്ങനെ?; നാരീശക്തിയോടെ നയം വ്യക്തമാക്കി ഇന്ത്യ; ചൂണ്ടിക്കാണിച്ച് എണ്ണിപ്പറഞ്ഞു തെളിവുനിരത്തി പഴുതടച്ച സൈനിക- നയതന്ത്ര നീക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി പി സരിനും; നിയമനം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം, മാസശമ്പളം 80,000രൂപ

ഒരു തീവ്രവാദ ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ

തീവ്രവാദത്തിന് അതിജീവിക്കാന്‍ അര്‍ഹതയില്ല.. സൈന്യത്തിന് സല്യൂട്ട്: പൃഥ്വിരാജ്

കൊച്ചി അതീവ ജാഗ്രതയിൽ; മറൈൻ ഡ്രൈവ് ഉൾപ്പെടെ നാലിടങ്ങളിൽ വൈകിട്ട് നാല് മണിക്ക് മോക് ഡ്രിൽ