കാന്‍സര്‍ തിരിച്ചറിഞ്ഞു, ഇനി കീഴടക്കിയട്ടേ കാര്യമുള്ളൂ; ശസ്ത്രക്രിയ കഴിഞ്ഞു; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

തനിക്ക് അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വെളിപ്പെടുത്തി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണി.

രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും അവര്‍ സമൂഹ്യമാധ്യത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയതെന്ന് അവര്‍ വെളിപ്പെടുത്തി. ജൂണ്‍ 19, 2013 ഞാനൊരു ഹെയര്‍ ഡൊണേഷന്‍ വിഗ് ഡൊണേഷന്‍ മൂവ്‌മെന്റ് തുടങ്ങിയ ദിവസമാണ്. അതിന് ശേഷം ഒത്തിരി രോഗികളെ കണ്ടു, അവരെ സഹായിച്ചു. കൂടാതെ കാന്‍സര്‍ അവയര്‍നെസ് ക്യാമ്പുകള്‍ നടത്താന്‍ പറ്റി. സെല്‍ഫ് എക്‌സാമിനേഷന്റെയും മാമോഗ്രാമിന്റെയും ആവശ്യകത ആളുകളെ മനസ്സിലാക്കി കൊടുക്കാറുണ്ട്’.

കഴിഞ്ഞ മാസം മാമോഗ്രാം ചെയ്തപ്പോഴാണ് അര്‍ബുദമാണെന്ന് മനസ്സിലായതെന്നും നിഷ പറഞ്ഞു. തനിക്ക് രണ്ട് ഭാഗ്യമാണ് ഉള്ളത്. ഒന്ന് കുടുംബത്തിന്റെ സപ്പോര്‍ട്ട്. ജോസ് എല്ലാ സമയത്തും എന്റെ കൂടെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളും ഒപ്പം നിന്നു. പിന്നെ എന്റെ ഉള്ളിലുള്ള സ്‌ട്രെങ്ത്ത്. എത്രയോ രോഗികളെ കാണുന്നുണ്ട്. ആ ഒരു സ്‌ട്രെങ്ത്ത് ദൈവം തന്നതുകൊണ്ട് കാന്‍സറിനെ കീഴടക്കിയിട്ടേ ഉള്ളു ഇനി കാര്യമെന്ന് നിഷ് പറഞ്ഞു.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര