കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ച നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ല; പുറത്ത് വന്നത് സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനം

കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ച നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കേരളത്തിനെതിരെ വിവാദ പരാമർശവുമായി നിതേഷ് റാണ രംഗത്തെത്തിയത്.

കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവത്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘ്പരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മിനി പാകിസ്ഥാൻ ആണെന്നാണ് മന്ത്രി നിതീഷ് റാണെയുടെ പരാമർശം. കേരളത്തിലെ എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തുവെന്നും നിതീഷ് റാണെ വിമർശിച്ചു. പുണെയിൽ നടന്ന പൊതുയോഗത്തിലായിരുന്നു നിതീഷ് റാണെയുടെ പരാമർശം. കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച നിതീഷ് റാണെ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും നിതീഷ് റാണെ പറഞ്ഞു.

ബിജെപി മന്ത്രി നിതീഷ് റാണെ വിവാദ പരാമർശം നടത്തുന്നത് ഇത് ആദ്യമല്ല. മുൻപും നിരവധി തവണ നിതീഷ് റാണെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പുണെയിൽ നടന്ന പൊതുയോഗത്തിലും പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയായിരുന്നു നിതേഷ് റാണെയുടെ വിവാദ പരാമർശം.

അതേസമയം കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിളിക്കുകയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത റാണെ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രണ്ട് തവണ വയനാട്ടിൽ രാഹുൽ വിജയിച്ചതെന്നും പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ റാലികളിൽ തീവ്രവാദികളുണ്ടായിരുന്നുവെന്നും മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവൻ്റെ സമാനമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് റാണെ വർഗീയ പരാമർശം നടത്തിയതെന്ന് സതീശൻ ചൂണ്ടികാണിച്ചു. സംഘപരിവാർ നേതൃത്വത്തെ പ്രീതിപ്പെടുത്താൻ കേരളത്തിൽ ആദ്യം സി.പി.ഐ.എം ഉണ്ടാക്കിയതാണ് ഇപ്പോൾ ദേശീയ തലത്തിൽ ബി.ജെ.പി സ്വീകരിക്കുന്നത്. സതീശൻ കൂട്ടിച്ചേർത്തു.

“വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ വിജയത്തെ കുറിച്ച് സിപിഐഎം നേതാവ് എ വിജയരാഘവൻ നടത്തിയ പ്രസ്താവന കോൺഗ്രസിനെ ആക്രമിക്കാൻ ബിജെപിക്ക് വെടിമരുന്ന് നൽകുന്നതായിരുന്നു. വിജയരാഘവനെ തിരുത്തുന്നതിന് പകരം സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ പ്രോത്സാഹിപ്പിച്ചു. ഇതിൻ്റെ പിന്നിലെ കാരണം ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.” അദ്ദേഹം പറഞ്ഞു.

Latest Stories

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ലയണൽ മെസിക്ക്; ചടങ്ങിൽ പങ്കെടുക്കാതെ താരം

സച്ചിന് പറ്റുമെങ്കില്‍ ഇപ്പോഴുള്ള 'സൂപ്പര്‍ സ്റ്റാറുകള്‍ക്കും' പറ്റും, വിരാടിനെ അടക്കം തൂക്കി പുറത്തുകളയണം; ഇന്ത്യയുടെ മാറുന്ന സംസ്‌കാരത്തിനെതിരെ ഇര്‍ഫാന്‍ പത്താന്‍

തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും, അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂ: ടൊവിനോ

ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

ക്രിക്കറ്റ് അല്ല ആ ഇന്ത്യൻ താരത്തിന് പറ്റുന്നത് സ്റ്റാൻഡ്-അപ്പ് കോമഡി, ആ മേഖലയിൽ അവന് നല്ല ഭാവി; കളിയാക്കലുമായി സൈമൺ കാറ്റിച്ച്

പുതുവര്‍ഷത്തലേന്ന് റോഡിലെ തര്‍ക്കം; അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം, നിങ്ങള്‍ ശരിക്കും മനുഷ്യന്‍ തന്നെയാണോ പാറ്റി!

"പെനാൽറ്റി പാഴാക്കിയതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല, മറിച്ച് വാശിയോടെ കളിക്കുകയാണ് വേണ്ടത്"; റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

രഞ്ജിനിയെ രാജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി; സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി ചെയ്യ്ത അരുകൊല

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല; രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍