കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര പണം നല്‍കാനും തയ്യാറെന്ന് നിതിന്‍ ഗഡ്കരി

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ദേശീയപാത വികസന പദ്ധതികള്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി അറിയിച്ചതായും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Read more

നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയതായും കൂടുതല്‍ തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു.