'ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു; വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ'; നിയമസഭ കൈയാങ്കളിയില്‍ തെറ്റുപറ്റിയെന്ന് കെടി ജലീല്‍

നിയമസഭ കൈയാങ്കളിയില്‍ തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് കെ.ടി. ജലീല്‍ എംഎല്‍എ. ‘ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ’യാണ് അതെന്ന് ജലീലില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധ്യാപക ദിനത്തില്‍ ‘ഗുരുവര്യന്‍മാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വന്ന കമന്റിനു മറുപടിയായാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെയാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചതും അത് പിന്നീട് കൈയ്യാങ്കളിയായി കലാശിച്ചതും.

അധ്യാപകദിനത്തില്‍ കെടി ജലീല്‍ ഇട്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഗുരുവര്യന്‍മാരെ, അനുഗ്രഹിച്ചാലും,

ഗുരുവര്യന്‍മാര്‍ നമ്മുടെ വഴികാട്ടികളാണ്. ഒരു ദുരനുഭവവും എനിക്കെന്റെ അദ്ധ്യാപകരില്‍ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും അവര്‍ നോക്കിയത് എന്റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ അവരെനിക്ക് പറഞ്ഞുതന്നതും ചൊല്ലിത്തന്നതും ഹൃദയഭിത്തിയില്‍ ഞാന്‍ കൊത്തിവെച്ചു. അദ്ധ്യാപകരുടെ ഇഷ്ടവിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇടം നേടാന്‍ കിട്ടിയ അവസരം മഹാഭാഗ്യമായാണ് അന്നും ഇന്നും കരുതുന്നത്.
അദ്ധ്യാപകവൃത്തിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍മാരിലൂടെയാണ്. ചെറുപ്പത്തില്‍ വികൃതികള്‍ കാണിച്ചതിന്റെ പേരില്‍ അടി കിട്ടിയിട്ടുണ്ട്. ഹോംവര്‍ക്ക് തെറ്റിച്ചതിന്റെ പേരില്‍ അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ ശിക്ഷകളിലെല്ലാം സ്‌നേഹത്തിന്റെ ഒരു തലോടല്‍ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെ സംഗീതം തുടിച്ചു നിന്നിരുന്നു. സാരോപദേശത്തിന്റെ മര്‍മ്മരം അലയടിച്ചിരുന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍, അശംസകള്‍,

Latest Stories

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്