വിമാനത്താവളമില്ലാത്ത ഇടുക്കിയിലും ഇനി വിമാനമിറങ്ങാം. ടൂറിസം രംഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. വെള്ളത്തിലും കരയിലും ലാന്റ് ചെയ്യാന്‍ സാധിക്കുന്ന സീ പ്ലെയിനാണ് ചരിത്രം രചിക്കാനൊരുങ്ങുന്നത്. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചരിത്രം രചിക്കാന്‍ പദ്ധതിയിടുന്നത്.
നവംബര്‍ 11ന് ഇടുക്കിയില്‍ ആദ്യമായി ഒരു വിമാനം ലാന്റ് ചെയ്യും. 11ന് രാവിലെ 9.30ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും.
വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാന്‍ കൂടിയാണ് പദ്ധതി. കരയിലും വെള്ളത്തിലും ലാന്റ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സീ പ്ലെയിനിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Read more
പദ്ധതി വിജയം കണ്ടാല്‍ ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്, കൊല്ലം അഷ്ടമുടി, തിരുവനന്തപുരം കോവളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.