ഒളിവില്‍ തുടരും, പിപി ദിവ്യയ്ക്ക് സംരക്ഷണം തുടര്‍ന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് ഇല്ല

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പിപി ദിവ്യയ്ക്ക് സംരക്ഷണം തുടര്‍ന്ന് പൊലീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് ഉണ്ടാവില്ല. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ചയാണ് ഉത്തരവ് പറയുക.

മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകില്ലെന്ന് ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. കളക്ടര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ വരെയുള്ളവരുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

എന്നാല്‍ കേസില്‍ ഏറ്റവും നിര്‍ണായകമായ, ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാന്‍, പ്രതി ചേര്‍ത്ത് പതിനൊന്നാം ദിവസവും പൊലീസ് തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്.

അതേസമയം, ചൊവ്വാഴ്ചയിലെ തീരുമാനം വന്ന ശേഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കും. നിയമപരമായി തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ എന്നാണ് വിഷയത്തില്‍ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

Latest Stories

എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

'ഇപിയുടെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് പറയാനാകില്ല; സദാചാര പൊലീസ് കളിക്കരുത്; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ കടുത്ത ഭാഷയില്‍ മദ്രാസ് ഹൈക്കോടതി

ടിവി പ്രശാന്തൻ്റെ പരാതി വ്യാജം? നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഞാൻ റെഡി എന്ന് പറഞ്ഞിട്ട് സഞ്ജുവിന് കിട്ടിയത് അപ്രതീക്ഷിത പണി, തീരുമാനം എടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടാൻ സാധ്യത കുറവ്

'കാസ'ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്

അവര്‍ക്കെതിരെ പരാതി നല്‍കിയത് ഞാനല്ല.. സീരിയലില്‍ ഇല്ലാത്തതിന് കാരണമുണ്ട്: ഗൗരി ഉണ്ണിമായ

മൻമോഹൻ സിംഗിന് വിട നല്‍കി രാജ്യം; നിഗംബോധ്ഘട്ടില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

'അദ്ദേഹം നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചു' മാഗ്നസ് കാൾസൺ സംഭവത്തെക്കുറിച്ച് ഗ്ലോബൽ ഗവേണിംഗ് ബോഡിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് വിശ്വനാഥൻ ആനന്ദ്

എം ടിയുടെ ദുഃഖാചരണം കണക്കിലെടുക്കാതെ പരിശീലന പരിപാടി; റിപ്പോർട്ട് തേടി മന്ത്രി ചിഞ്ചു റാണി